Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aid Mission

ഇ​റാ​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു​എ​സ് വ്യോ​മാ​ക്ര​മ​ണം, ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​ന​ത്തി​ന് കേ​ടു​പാ​ട്

r​ഡ​ൽ​ഹി: ഇ​റാ​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് വ​രേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ന് കേ​ടു​പാ​ട്. ഇ​റാ​നി​ലെ മ​ഷാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യാ​ണ് അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യു​എ​സ്-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വ​ല​യു​ന്ന ഇ​റാ​നി​യ​ൻ ജ​ന​ത​യ്ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ശേ​ഖ​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യി നി​ന്ന മ​ഹാ​ൻ എ​യ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​ത്തി​നാ​ണ് കേ​ടു​പാ​ടു​ണ്ടാ​യ​ത്.

ഏ​പ്രി​ൽ ഒ​ന്നി​ന് വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​റാ​നി​യ​ൻ റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി വ​ഴി മാ​ർ​ച്ച് 18 ന് ​ഇ​ന്ത്യ, ഇ​റാ​നി​ലേ​ക്ക് ആ​ദ്യ ബാ​ച്ച് വൈ​ദ്യ സ​ഹാ​യം അ​യ​ച്ചി​രു​ന്നു.

പ​ശ്ചി​മേ​ഷ്യ, മ​ധ്യേ​ഷ്യ, ദ​ക്ഷി​ണേ​ഷ്യ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ, കി​ഴ​ക്ക​ൻ ഏ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​റാ​നി​യ​ൻ എ​യ​ർ​ലൈ​നാ​ണ് മ​ഹാ​ൻ എ​യ​ർ.

Latest News

Corehub Up